Skip to main content

പ്രണയം

  



മകരമാസത്തിലെ നിലാവിൽ മട്ടുപ്പാവിലെ തുറന്നിട്ട ജാലകത്തിലൂടെ  വിദൂരത്തേക്ക് നോക്കി നിന്ന ദേവി ആ കാഴ്ച്ച കണ്ടു താഴെ തൊടിയിലെ പൂത്തുലഞ്ഞു നിൽക്കുന്ന ഇലഞ്ഞി മരത്തിനു മുകളിൽ കൂടി ഒരുപറ്റം മിന്നാമിനുങ്ങുകൾ ചുറ്റി കളിക്കുന്നു, ആ കാഴ്ച അവളുടെ കണ്ണുകളെ ഈറനണിയിച്ചു......

പുറത്തു കണ്ട ദൃശ്യം വർഷങ്ങൾപിന്നിലേക്ക് കൊണ്ടുപോയ്... അതെ പത്തു വർഷം കഴിഞ്ഞിരിക്കുന്നു ജീവിതത്തിലെ ഏറ്റം സുന്ദരം എന്ന് ഞാനും ശപിക്കപ്പെട്ട നാളുകൾ എന്ന് വീട്ടുകാരും നാട്ടുകാരും കരുതുന്ന ആ..നാളുകൾ...!


വയസറിയിച്ച കാലം മുതലേ മുത്തശ്ശി പറയുമായിരുന്നു സന്ധ്യയ്ക്ക് പെൺകുട്ടികൾ പുറത്തിറങ്ങരുത്, തൊടിയിലെ പാലമരത്തിനും ഇലഞ്ഞിയുടെ അടുത്തേയ്ക്കും പോകരുതെന്ന് പക്ഷെ ദേവി അതെല്ലാം ചിരിച്ചു തല്ലുമായിരുന്നു....

ആയിടയ്ക്കാണ് മേപ്പാട്ട് മനയിൽ ആരോ താമസത്തിന്   വന്നുന്നറിഞ്ഞത് മട്ടുപ്പാവിലെ തന്റെ മുറിയിൽ നിന്നും നോക്കിയാൽ മേപ്പാട്ട്മന കാണാം. ഇലഞ്ഞിമരത്തിന്റെ ഇലകൾക്കിടയിൽ കൂടി തലഉയർത്തി നിൽക്കുന്ന ഒരു മാളിക..... പണ്ട് അവിടെ മാന്ത്രികരും മന്ത്രവാദികളും ഉണ്ടായിരുന്നു എന്നാണ് കേൾവി, ഇപ്പോൾ അവിടെ ആരുമില്ല അവിടുത്തെ ഇപ്പോഴത്തെകരണവരായ ആദിത്യ വർമ്മ കുടുംബ സമേതം അമേരിക്കയിലാണ്.., പിന്നിപ്പോൾ ആരാണാവോ അവിടെ വന്നിരിക്കുന്നത്ജ,നാലയിൽ കൂടി അവൾ ആവീടിനെ നോക്കി നിന്നു, അന്നും പതിവ് പോലെ മിന്നാമിങ്ങുകൾ ആ ഇലഞ്ഞി മരത്തിനെ വട്ടം ചുറ്റികൊണ്ടിരിക്കുന്നു, പക്ഷെ പെട്ടന്ന് അവയെല്ലാം ഒറ്റകൂട്ടമായി ഒരു തീഗോളംപോലെ മേപ്പാട്ട്മനയിലേക്ക് പറന്നുപോയി...

പിറ്റേന്ന് രാവിലെ എന്താണ് സംഭവിച്ചത് എന്നറിയാൻ ഒരാകാംഷ ദേവി ഇലഞ്ഞിമരത്തിന്റെ അടുത്തേയ്ക്ക് പോയി അതിന്റെ ചുവട്ടിൽ നിന്നുകൊണ്ട് അവിടമെല്ലാം വീക്ഷിച്ചു.

എന്നാൽ വെള്ളിടിയേറ്റപോലെ ഞെട്ടി മുന്നിൽ ഒരാൾ പ്രത്യകഷപെട്ടൂ അതും സാക്ഷാൽ ഇന്ദ്രതേജസുപോലുള്ളൊരുവൻ.

ഹായ് ഞാൻ നരേന്ദ്രൻ കുറച്ചു ദൂരെ നിന്നാണ്, ഇന്നലെ ഈ മേപ്പാട്ട് മനയിൽ വന്നു... എന്ത് പറയണം എന്നറിയാതെ പരുങ്ങി നിന്ന ദേവിയെ അവൻ ഒന്ന് തൊട്ടു വിളിച്ചു 'ഹലോ 'ആ സ്പർശനം അവളുടെയുള്ളിൽ ഒരായിരം തൃക്കാർത്തികരാവ് തെളിയിച്ചു.....അപ്പോൾ അവിടമാകെ ഇലഞ്ഞിപ്പൂവിന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്നു...

തെല്ലും ജാള്യതയോടെ അവൾ ആംഗ്യത്തിലും ശബ്ദം കുറച്ചും പറഞ്ഞു ഞാൻ ആ വീട്ടിലെ.....

ഓ ശങ്കരേട്ടന്റെ മകൾ ദേവി അല്ലേ.... അവൻ പറഞ്ഞു, ദേവി വീണ്ടും ചിന്തിച്ചു ഇന്നുവരെ കണ്ടിട്ടില്ലാത്ത ഇയാൾക്ക് എന്റെ പേരെങ്ങനെ അറിയാൻ കഴിഞ്ഞു..

അവൾക്ക് വീണ്ടും ഒരു ചെറു പുഞ്ചിരി നൽകികൊണ്ടവൻ നടന്നു പോയി..

പിന്നീടങ്ങോട്ടുള്ള

നാളുകൾ സ്വപ്നം പോലെ തോന്നുന്നു ഇപ്പൊആലോചിച്ചാലും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു ..

ഞങ്ങളുടെ കണ്ടുമുട്ടലുകൾക്ക്

മധുരമേറി...പരസ്പരമുള്ള പ്രകടനങ്ങൾക്കും 

കണ്ടുമുട്ടലുകളുടെ ദൈർഗ്ഘ്യം ഏറി

വന്നു. പ്രണയ കേളികളും..ചുരുക്കത്തിൽ രണ്ടാൾക്കും ഇനി ഒപ്പമില്ലാണ്ട് ഒക്കില്ല എന്ന അവസ്ഥയായി. 

അന്ന് ഒരു വെള്ളിയാഴ്ച നരൻ തന്നെ രാത്രിയിൽ കാണണമെന്ന് ഒരു മോഹം പറഞ്ഞപ്പോൾ വരില്ല എന്ന് പറയാൻ തോന്നിയില്ല.

വീട്ടിൽ നിന്നും പുറത്ത് കടന്ന് മേപ്പാട്ട് മനയിലേക്ക് നടക്കുമ്പോൾ മനസിൽ അപ്പൊഴൊന്നുമില്ലാത്ത ഒരു ചെറിയ പേടിപോലെ.. എന്നാൽ എന്നെ കാത്തിരുന്ന അവനെ കണ്ടതും ഓടി ചെന്നു അവന്റെ മാറോട് ചേർന്ന് പുൽകി നിന്നു അപ്പോൾ ചുറ്റും കേക്കുന്ന ചീവീടുകളുടെ ശബ്‌ദമല്ല ഞാൻ കേട്ടത് ഞങ്ങളുടെഹൃദയമിടിപ്പിന്റെ താളം മാത്രം....

അവൻ എന്റെ മുഖം കൈകളിലേക്ക് കോരിയെടുത്ത് പറഞ്ഞു... നിനക്കായ് ഞാൻ  കാത്തിരിക്കുമെന്നു .. നീ എന്റേതാകുന്ന നാളുകൾ നാമൊത്തുള്ള ഒരു ജീവിതം അതിനു വേണ്ടി രാവുകൾ എത്ര ഞാൻ ആലോചിച്ചു

നീ എന്റേതാണു... എന്റേത് മാത്രം..

അവന്റെ ചുടു നിശ്വാസങ്ങളോടെയുള്ള ആ വാക്കുകൾക്കും എന്തെന്നില്ലാത്ത ചൂട് അനുഭവപ്പെട്ടു.. ഒരിക്കൽ കൂടി ഞാനവനെ ഇറുകെ കെട്ടിപ്പുണർന്നു.. അവന്റെ കൈകൾ എന്റെ മേലാകെ   ഇഴഞ്ഞു നടന്നു. അവന്റെ കൈകൾ എന്റെ മേൽ കവിതകൾ രചിച്ചു.  ഇത് പ്രേമമോ...!

വീണ്ടുമുള്ള അവന്റെ ചുംബനത്തിൽ ഞെരിഞ്ഞമർന്നത് ചുണ്ടുകൾ മാത്രമല്ല.... പുറത്ത് കർക്കിടക രാവ് തിമിർത്തു പെയ്തു.. ഇങ്ങകത്ത് കാമദേവന്റെ  ബാണങ്ങളും.. . അതെ ഞങ്ങളെ താങ്ങിയ ആ ആട്ടുകട്ടിൽ കാലപ്പഴക്കം അറിയിച്ചു കൊണ്ട്നേരിയശബ്ദത്തോടെആടിക്കൊണ്ടിരുന്നു...

അതിന്മേൽ ഞാനതാ എന്റെ ജീവനും പ്രാണനുമായ നരേന്ദ്രനുമൊത്ത്‌ 

പിന്നെയും പല നാളുകൾ..രാവുകൾ ഞങ്ങൾ ഇങ്ങനെ ഒരു മനമും ഒരുടലുമായ് പിന്നിട്ടു. ശേഷമുള്ള നാളുകൾ അവനെ നിശാചരനായ ഗന്ധർവ്വനായേ എനിക്ക് കാണാൻ കഴിഞ്ഞുള്ളു 

അന്ന് ഞങ്ങളുടെ ലീലകൾ കഴിഞ്ഞു വൈകിയാണു ഉണർന്നത്...മാനം വെള്ള പുതച്ചു തുടങ്ങിയിരുന്നു..കഴിഞ്ഞ രാത്രിയിലെ കാമ കേളികളുടെ ആലസ്യത്തിലായിരിക്കാം .. സ്വപനത്തിലെന്ന പോലെ ഞാനും മേപ്പാട്ട് മനയിൽ നിന്നും ഇറങ്ങി നടന്നു...... 

അന്ന് വൈകുന്നേരം മേപ്പാട് മനയിൽ വിളക്ക് തെളിഞ്ഞില്ല  ഞാൻ ഒരുപാട് പ്രാവശ്യം തൊടിയിൽ പോയി നോക്കി പക്ഷെ ആളനക്കം കണ്ടില്ല.....

എന്റെ മനസ്സും ശരീരവും അവനുവേണ്ടി തുടിച്ചു...

പിന്നിടുള്ള ദിവസങ്ങളിൽ അവിടെ വിളക്കുകൾ തെളിഞ്ഞില്ല, തൊടിയിൽ ഇലഞ്ഞിപ്പൂവിന്റ മണവുമില്ല...

അവനില്ലാത്ത ഓരോ ദിനവും എന്നിൽ എന്തക്കയോ മാറ്റങ്ങൾ നടന്നു....

മനസ്സിൽ ഒരു വിങ്ങലുമായി ഞാൻ അവനുവേണ്ടി... കാതോർത്തിരുന്നു..


നേരം..പന്ത്രണ്ട് മണിആയിക്കാണും പഠിപ്പുരയിൽ നിന്നും ഒരു വിളി ദേവിക്കു ഒരു എഴുത്തുണ്ട്....എനിക്ക് ആരെഴുതാൻ 

ഞാൻ ആകാംഷയോടെ ആ എഴുത്ത് വാങ്ങി നോക്കി അതിൽ കുറിച്ചിരുന്നു from നരേന്ദ്രവർമ്മ, എന്റെ ഹൃദയമിടിപ്പിന്റെ താളമേറി അതിൽ പ്രണയഭാഷയിൽ കുറിച്ചിരുന്നു " ഞാൻ ഒരു യാത്രയിൽആണ് ഉടനെ തിരിച്ചുവരും അതുവരെ തിരക്കരുത് " ഞാൻകരഞ്ഞില്ല..യാതൊരു

ആകെ ഒരു മരവിപ്പായിരുന്നു.. അവന്റെ ചുണ്ടുകൾ ഞെരിച്ച എന്റെ ചുണ്ടുകൾക്ക് ഒരു മരവിപ്പായിരുന്നു. എന്റെ മാറിടങ്ങൾക്ക് നിശ്വാസങ്ങളിൽ ഇക്കിളിപ്പെട്ടഅരക്കെട്ടിനുമരവിപ്പായിരുന്നു. എന്റെ മാറിടങ്ങൾക്ക്മരവിപ്പായിരുന്നു. അവന്റെ ചുടുനിശ്വാസങ്ങളിൽ ഇക്കിളിപ്പെട്ട അരക്കെട്ടിനു

മരവിപ്പായിരുന്നു..ഒരിറ്റു കണ്ണീർ പോലുംവാർത്തില്ല

മനസ് ഒന്നുമാത്രം ചോദിച്ചു നീ എന്നെ പ്രണയിച്ചത് എന്നുടലിനുവേണ്ടിയോ ...

നാളുകൾകൊഴിഞ്ഞു 

രാത്രികൾക്ക് നീളം കുറഞ്ഞു വന്നു 

അവ പകലിലേയ്ക്ക് ചേക്കേറി 

വീണ്ടും രാത്രി പകലുകളിലേക്കും മാറി, മാസങ്ങൾഒന്നൊന്നായ് കൊഴിഞ്ഞു ജീവിക്കുന്നു എന്നൊരു തോന്നൽ മാത്രം അതിനിടയിൽ ഡിഗ്രി റിസൾട്ട് വന്നു ഫസ്റ്റ്ക്ലാസ്സിൽ പാസ്സായി പക്ഷെ ഞാൻ ആ 

ഞാൻ വല്യ വീടിനുള്ളിൽ

ഉള്ളതിന്റെ അടയാളങ്ങൾ തന്നെ ഇല്ലാണ്ടായ് തുടങ്ങിയിരിക്കുന്നു.. .. തുടർന്നുള്ള പഠിപ്പിന്റെ കാര്യങ്ങൾ അച്ഛൻ പറഞ്ഞപ്പോഴും ഞാൻ മനസിൽ  മന്ത്രിച്ചു നരൻ വരും ......

ഉമ്മറപ്പടിയിൽ ഇരുന്നു പടിപ്പുരവാതിലേക്ക് നിർവികാരതയോട് നോക്കിയിരിക്കുന്ന, എന്നെ കണ്ടു മുത്തശ്ശി അമ്മയോട് പറയുന്നത്ത് ഞാൻ കേട്ടു രണ്ടു മാസമായി എന്റെ കുട്ടി ആകെ മാറിയിരിക്കുന്നു ആകെ ഒരു കോലംകെട്ടിരിക്കുന്നു, ആപറയുന്നത് കേട്ടപോഴാണു ഞാനും ഓർത്തത്.. അതെ രണ്ട് മാസം കഴിഞ്ഞിരിക്കുന്നു... എന്നിട്ടും എന്തേ പ്രകൃതി എന്നെ വിളിക്കാഞ്ഞത്.. . ഇല്ല.. വന്നിട്ടില്ല.. ഒന്ന് ഇതിലേ എത്തി നോക്കുക പോലും ചെയ്തില്ല.. ഒരു ചെറിയ ആകാംഷയോടെ കൈകൊണ്ട് മെല്ലെ എന്റെ അടി വയറ്റിൽ തലോടി..  അമ്മ ഓടി കിതച്ച് വന്ന് എന്നോടായ് തിരക്കി ഞാൻ വിചാരിച്ച അതേ കാര്യം അമ്മയും . ഇല്ല എന്ന മറുപടി ഇടിത്തീ പോലെ അമ്മക്ക് മേൽ പതിച്ചു..ഇതറിഞ്ഞ മുത്തശ്ശി ഒരു നിലവിളിയോടെ പിന്നിലേക്ക് വീണു.......


അമ്മേ അമ്മയെ കാണാൻവേണ്ടി പുറത്ത് ആരോനിൽക്കുന്നു ഉണ്ണിയുടെ വിളിയിൽ ദേവിതന്റെ ഓർമ്മകൾക്കു താഴിട്ടു, ഒരിക്കലും ഓർക്കാനിഷ്ട്ടമില്ലാത്ത ഓർമ്മകൾ....

ദേവി കോലായിലേയ്ക്ക് വന്നു, പുറത്തു ഒരു മനുഷ്യരൂപം നിൽക്കുന്നു ആ വികൃതരൂപത്തിലും അവൾ തിരിച്ചറിഞ്ഞു  നരേന്ദ്രൻ അവൾ ഒരു മരവിപ്പോടെ അവനെ നോക്കി നിന്നു......

അപ്പോൾ അവിടമാകെ ഇലഞ്ഞി പൂവിന്റെ മണം പരക്കുന്നുണ്ടായിരുന്നു.......


ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ 




Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...