Skip to main content

കൊറേണ കൊടുത്ത വെളിപാട്

     
കൊറോണ വന്നിട്ട് ആറുമാസങ്ങള്‍ കഴിഞ്ഞൊരു ദിനം.
സതീഷും , ശ്യാമും  നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. 

“കൊറോണ മാന്ദ്യം ലോകത്തുള്ള എല്ലാവരെയും ബാധിച്ചതുപോലെ അവർക്കും സംഭവിച്ചു, കമ്പനി താത്കാലികമായി അടച്ചിട്ടു അതിനാൽ  അവധിക്ക് പോകാന്‍ പറഞ്ഞു,  എന്നുവച്ചാൽ  ജോലി ഏതാണ്ട് നഷ്ടമായി എന്നുതന്നെ . 

കൊറോണ മൂലമുള്ള മാന്ദ്യം ലോകത്തെ ബാധിച്ചപ്പോൾ  ഗള്‍ഫിനെ ബാധിക്കില്ല അതിനാൽ നമുക്കൊന്നും പറ്റില്ല എന്നായിരുന്നു എന്റെ ധാരണ., പക്ഷെ നമ്മുടെ കമ്പനിയും കഷ്ടത്തിലാണ് എന്നകാര്യം അറിഞ്ഞില്ല” ബാഗിലേക്ക് സാധനങ്ങള്‍ അടുക്കി വയ്ക്കുകയായിരുന്ന സതീഷ് പറഞ്ഞു.

“ഇനി നമ്മള്‍ എന്ത് ചെയ്യുമെടാ?” സതീഷ്   വിഷമത്തോടെ ചോദിച്ചു.

“നമ്മളോട് അവധിക്ക് പോകാനല്ലേ പറഞ്ഞുള്ളൂ;ചിലപ്പോൾ എല്ലാം ഒന്ന് കലങ്ങി തെളിയുമ്പോൾ വീണ്ടും ഇവിടേയ്ക്ക് വരാമല്ലോ ശ്യാം പറഞ്ഞു".

വീടിന്റെ ലോണ്‍, കാറിന്റെ ലോണ്‍, ഇതൊക്കെ ഇനി എങ്ങനെ അടയ്ക്കും അതിനെ കുറിച്ച് ഓർക്കുമ്പോൾ  നെഞ്ചിലൊരു പൊള്ളൽ” സതീഷിന്റെ  വാക്കുകളില്‍ ഭാവിയെക്കുറിച്ചുള്ള  ആധിയും ആശങ്കയും നിറഞ്ഞിരുന്നു.

“നിഷയോടു  നീ പറഞ്ഞോ നാട്ടിലേക്ക് വരുന്ന വിവരം?”
“പറഞ്ഞു. അവൾ ആകെ പൊട്ടിത്തെറിച്ചുഎങ്ങനെ എങ്കിലും അവിടെ നിൽക്കണം എന്നാണ് കല്പന . നാട്ടുകാരെ കാണിക്കാന്‍ വലിയ വീടും,  കാറും എല്ലാം; എന്ത് ചെയ്യണം എന്ന് എനിക്കൊരു പിടിയുമില്ല.” 

ഒരോ പ്രാവശ്യം ഓരോന്ന് ചെയ്യുമ്പോളും ഞാൻ അവളോട്‌ പറയുമായിരുന്നു ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടംപെട്ടാൽ ഈ കടങ്ങൾ എങ്ങനെ വീട്ടും, അത് അന്നേരം ആലോചിക്കാം എന്നതായിരുന്നു അവളുടെ നിലപാട്. 

ശ്യാം   അത്ഭുതപ്പെടുകയായിരുന്നു. സ്വന്തം ഭാര്യയെ കുറിച്ച് പുകഴ്ത്തി പറയാത്ത ഒരു ദിവസവും സതീഷിന്റെ ജീവിതത്തിൽ ഇല്ലായിരുന്നു എല്ലാം എത്രപെട്ടന്നാണ് മാറി മറിയുന്നത്. 

“നീ വിഷമിക്കാതെ  വേറെ എന്തെങ്കിലും ജോലി നമുക്ക് കിട്ടും. ഇതുകൊണ്ട് ലോകമൊന്നും അവസാനിക്കാന്‍ പോകുന്നില്ലല്ലോ” 
ശ്യാം  അവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

“നിനക്കറിയില്ല ശ്യാം ;  കാല്‍ക്കാശ് എന്റെ പക്കലില്ല,  ജോലിയുണ്ടല്ലോ എന്ന ഏക ധൈര്യത്തിലായിരുന്നു എല്ലാം ചെയ്തിരുന്നത്. ജോലി നഷ്ടപ്പെടും  എന്നൊരു ചിന്ത ഒരിക്കലും ആർക്കുമില്ലായിരുന്നു.

ശമ്പളത്തിന്റെ  പകുതിയോളം  ലോണ്‍ അടയ്ക്കാന്‍ വേണം, പിന്നെ  വീട്ടിലെ ചിലവ് സ്കൂൾ ഫീസ്, അങ്ങനെ ഒരു വലിയ തുക തന്നെ മാസം വേണം, മാസം എത്ര  അയച്ചു കൊടുത്താലും നിഷ ഇതുകൊണ്ട് ഈ മാസം നടക്കില്ല എന്ന് മാത്രമേ  പറഞ്ഞിട്ടുള്ളൂ. 

മറ്റുള്ളവരുടെ മുന്‍പില്‍ പൊങ്ങച്ചം കാണിക്കാന്‍ വേണ്ടി അവള്‍ പണം അനാവശ്യമായി ഒഴുകുകയായിരുന്നു . 

“നീയതുതന്നെ ചിന്തിക്കാതെ. നമുക്ക് നാട്ടില്‍ ചെന്നിട്ട് ആലോചിക്കാം". 
ഇത് പറയുമ്പോൾ ശ്യാമിന്റെ മനസിൽ ഭാര്യ സ്മിതയുടെ വാക്കുകൾ ഒരു മഞ്ഞിൻ കണം പോലെ നിറഞ്ഞു നിന്നു. 

“ശ്യാമേട്ടൻ , ധൈര്യമായി ഇങ്ങു പോര്; നമുക്ക് ബാധ്യതകള്‍ ഒന്നുമില്ലല്ലോ? പിന്നെന്ത് പേടിക്കാന്‍? നിങ്ങൾ മാസാ മാസം അയച്ച പൈസ അതുപോലെ അവിടെ ഉണ്ട്,  ഞാൻ അന്ന് തുടങ്ങിയ ആ ചെറിയ യൂണിറ്റ് നന്നായി പോകുന്നു അതിൽ നിന്ന് നല്ലരീതിയിൽ പണം മിച്ചം പിടിക്കാൻ പറ്റുന്നുണ്ട്.  .
നമ്മള്‍ രണ്ടാളും കൂടി ശ്രമിച്ചാല്‍, ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാഭം ഇതിൽ നിന്നും ലഭിക്കും, പണ്ട് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങുന്നതിനെ കുറിച്ചു ഞാൻ ഏട്ടനോട് പറഞ്ഞപ്പോൾ പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക് എന്തിന്റെ കേടാ ഗൾഫ്കാരനായ എനിക്ക് മാനക്കേട്ഉണ്ടാക്കാനാണോ നിന്റെ തീരുമാനം,  എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി  ,  മനസില്ലാ മനസോടെയാണ്  അന്ന് സമ്മതം മൂളിയത്. 

ശ്യാമേട്ടൻ ഇനി  എങ്ങും പോകണ്ട. നമുക്കിവിടെ സുഖമായി ജീവിക്കാം. അതിനുള്ള എല്ലാ സൌകര്യങ്ങളും ഇവിടെയുണ്ട്”
ആ വാക്കുകള്‍ നല്‍കിയ ധൈര്യവും ആത്മവിശ്വാസവും ശ്യാമിന്റെ  കണ്ണുകള്‍  നിറയിച്ചു. അവന്റെ മനസ് പിന്നോക്കം പാഞ്ഞു....... 

ഒരുപാട് കല്ല്യാണാലോചനകൾ നടത്തിയിട്ടും ഒന്നും നടന്നില്ല അവസാനം വന്ന ആലോചന,  മനസില്ലാ മനസോടെ ആണ് സ്മിതയെ താലി കെട്ടിയത് ഇന്നുവരെ അവളെ സ്നേഹിക്കുന്നതായി അഭിനയിച്ചിട്ടേ ഉള്ളു പക്ഷെ അവൾക്ക് എന്നെ ജീവനാണ്. അത് ഞാൻ മനസിലാക്കാൻ ഒരു കൊറോണ വേണ്ടി വന്നു.  പണ്ട് എല്ലാവരും  ഫോണിന്റെ വാൾ പേപ്പറിൽ ഭാര്യമാരുടെ ചിത്രം ഇട്ടപ്പോൾ മനസില്ലാ മനസോടെ ഇട്ട സ്മിതയുടെ     ചിത്രത്തിലേക്ക്  നോക്കി,  അവന്റെ മനസ്സില്‍ അവളോടുള്ള സ്നേഹം ആർത്തിരമ്പി.

“ അവൻ തന്ന്റെ  മനസാക്ഷിയോട് മന്ത്രിച്ചു സ്മിതേ , നീയാണ് യഥാർത്ഥമായ ഭാര്യ. ഇന്നുവരെ നിന്നെ ഞാൻ സ്നേഹിച്ചിരുന്നില്ല, പലപ്പോഴും നിന്റെ കുറവുകൾ കാണാൻ മാത്രമേ ഞാൻ ശ്രമിച്ചിരുന്നത്....... ഇനിയുള്ള ജീവിതം നിനക്കാണ് “   




ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ 

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...