Skip to main content

രണ്ടാം സ്ഥാനക്കാരനായി പിൻതള്ളപ്പെട്ട ദൈവം


   പ്രഭാത പ്രാർത്ഥനയിൽ തുടങ്ങുന്ന ദിവസം, ചെറിയ കുട്ടികൾ ആണെങ്കിൽ കൂടി ഉണർന്നെഴുന്നേറ്റാൽ ആദ്യം പ്രാർത്ഥന. രാത്രിയിൽ മുടങ്ങാതെയുള്ള കുടുംബപ്രാർത്ഥന, കടുംബപ്രാർത്ഥന കഴിയാതെ അത്താഴം വിളമ്പിയിരുന്നില്ല, കുട്ടികൾ വാശി പിടിച്ചാലും സന്ധ്യപ്രാർത്ഥന കഴിയട്ടെ എന്ന് മക്കളെ പറഞ്ഞു സമാധാനിപ്പിക്കുന്ന മുതിർന്നവർ. ഞായറാഴ്ചകളിൽ രാവിലെ ദേവാലയത്തിലേക്ക്, പനി പിടിച്ചു കിടന്നാലും രക്ഷയില്ല, കുർബാനയും വേദപഠന ക്ലാസും കഴിഞ്ഞു വീട്ടിലേക്കു വന്നാലോ കാരണവന്മാരുടെ ശകാരം  ദേവാലയത്തിൽ അശ്രദ്ധയോടെ നിന്നതിനു.

ദൈവദാസൻ മാർ വീട്ടിലേക്ക് വന്നാലോ അവരെ സത്കരിക്കാൻ പാടുപെട്ടിരുന്ന കുടുംബങ്ങൾ, ഒന്നുമില്ലായിമയിൽ നിന്നും തങ്ങളുടെ എല്ലമെടുത്തു  ദൈവദാസന്മാരെ സത്കരിച്ചിരുന്ന കുടുംബങ്ങൾ, വീട്ടിലെ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചരുന്നു.

അങ്ങനെ ഒരു കാലം നമുക്കുണ്ടായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുൻപ്......

മനുഷ്യൻ ദൈവത്തിന് പ്രാധാന്യം നൽകിയിരുന്നു ഒരു കാലം.,അന്ന് കുടുംബങ്ങളിൽ സമാധാനം നിലനിന്നിരുന്നു. കുടുംബബന്ധങ്ങൾ ദൃഢമായിരുന്നു.....

പിന്നീടെവിടെയോ ദൈവത്തിനെ  രണ്ടാം സ്ഥാനത്തേയ്ക്ക് നമ്മൾ പിന്തള്ളി, കുടുംബബന്ധങ്ങൾ മുറിഞ്ഞു, കൂട്ടുകുടുംബങ്ങൾ അണു കുടുംബങ്ങളായി മാറി.
ദേവാലയം കുട്ടികൾക്കു അരോചകമായി തീർന്നു അവർ ഞായറാഴ്ചകളിലും ട്യൂഷൻസെന്ററുകളിലേക്ക് ഓടി.
മുതിർന്നവർ ഞായറാഴ്ച കുർബാനയും കുമ്പസാരവും പലപ്പോഴും  ഒരു  ചടങ്ങു മാത്രമായി കണ്ടു.

കുടുംബബന്ധങ്ങളിൽ വിള്ളൽ വീണു, ഒരു വീട്ടിൽ രണ്ടു ലോകത്ത് ജീവിക്കുന്ന ദമ്പതിമാർ,  അവരെ പകച്ചു നോക്കി ബാല്യം തള്ളി നീക്കുന്ന കുട്ടികൾ...

ദൈവത്തിനു  രണ്ടാം സ്ഥാനം നൽകി നാമെന്തു നേടി ചിന്തിക്കുക.... സമയമേറയില്ല..... നമ്മുടെ പ്രവർത്തികൾ നമ്മെ പിന്തുടരും......
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ

Comments

  1. സ്വാർത്ഥതയുടെ അനന്തര ഫലം

    ReplyDelete

Post a Comment

Popular posts from this blog

പ്രായം

ഇനി ഒരിക്കലും ഈ പ്രായത്തിൽ നാം വരില്ല വെറുത്താലും ഇല്ലെങ്കിലും നമുക്ക് പ്രായമാകും. ഇനി ഒരിക്കലും നമ്മൾ ഈ പ്രായത്തിൽ വരില്ല. കാലം മാറുന്നതിനനുസരിച്ച് നമുക്ക് ചുറ്റുമുള്ളതെല്ലാം എങ്ങനെ മാറുന്നു എന്നത് രസകരമായ കാര്യമല്ലേ? കാര്യങ്ങൾ അതേപടി നിലനിൽക്കണമെന്ന് നമ്മൾ  പലപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ അവ സ്വാഭാവികമായി പരിണമിക്കുകയും മങ്ങുകയും ചെയ്യുന്നു. നമ്മൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുക - അവ ഇനി നമുക്ക് അനുയോജ്യമല്ല. നമ്മുടെ ബാല്യകാല കളിപ്പാട്ടങ്ങൾ, ഒരിക്കൽ വിലമതിച്ചിരുന്ന, വെറും ഓർമ്മകളായി മാറിയിരിക്കുന്നു, കളി സമയവും ലഘുഭക്ഷണ സമയവും ആയിരുന്നു നമ്മുടെ ഏറ്റവും വലിയ ആകുലതകൾ. ഒരിക്കൽ ഞങ്ങൾ അടുത്ത് പിടിച്ചിരുന്ന അനുഭവങ്ങൾ ശിഥിലമായതായി അനുഭവപ്പെടാം, ചിലത് വിദൂര പ്രതിധ്വനികൾ പോലെ പൂർണ്ണമായും മാഞ്ഞുപോകുന്നു.  നമ്മൾ സന്ദർശിച്ച സ്ഥലങ്ങളും മാറിയിരിക്കുന്നു; അവ വ്യത്യസ്തമായി കാണപ്പെടാം അല്ലെങ്കിൽ നമ്മുടേതല്ലാത്ത പുതിയ കഥകൾ കൈവശം വച്ചേക്കാം. നമ്മൾ എടുത്ത ഫോട്ടോകൾ നമ്മുടെ യാത്രകളുടെയും വളർച്ചയുടെയും കയ്പേറിയ ഓർമ്മപ്പെടുത്തലുകളായി വർത്തിക്കുന്നു, ഇപ്പോൾ മറ്റൊരു ജീവിതത്തിൻ്റെ സ്നാപ...

ഞാൻ

രാത്രി നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ ജീവിച്ച ജീവിതത്തെ കുറിച്ച് ചിന്തിച്ച് ചിന്തകൾ നിറഞ്ഞ തലയുമായി നിൽക്കുകയായിരുന്നു. ചിലപ്പോൾ, ഈ ലോകം ഒരേ സമയം വളരെ തിരക്കും ഏകാന്തതയും അനുഭവപ്പെടുന്നു. ഒരു ആൾക്കൂട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്, അല്ലേ? നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? കടന്നുപോകുന്ന ആൾക്കൂട്ടത്തിനിടയിൽ, ചിരി നിറഞ്ഞ ഒരു മുറിയിൽ, അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ളവർ ചുറ്റപ്പെട്ടപ്പോൾ പോലും, വിശദീകരിക്കാൻ പ്രയാസമുള്ള ഒരു ശൂന്യതയുണ്ട്. എന്തെങ്കിലും നഷ്ടപ്പെട്ടതുപോലെ, നിങ്ങൾക്ക് ഒന്നും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ഏകാന്തതയും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. നാം പിൻവലിക്കാനും പ്രതിഫലിപ്പിക്കാനും തിരഞ്ഞെടുക്കുമ്പോൾ ഏകാന്തത ഒരു തിരഞ്ഞെടുപ്പാണ്. എന്നിരുന്നാലും, ഏകാന്തത നമ്മെ വേട്ടയാടുന്ന ഒരു ശാപമായി അനുഭവപ്പെടുന്നു, അത് ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും. ചിലപ്പോൾ, അത് ഒഴിവാക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ, നമ്മൾ കൂടുതൽ കുടുങ്ങിപ്പോകും. ആളുകളുടെ ഇടയിലാണെങ്കിലും ഞാൻ പൂർണ്ണമായും തനിച്ചാണെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. ആ സ...

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...