Skip to main content

ധനവാനും ലാസറും



ധനവാന്റെയും ലാസറിന്റെ യും കഥ, (ലൂക്കോസ് -16:19:31). ഒട്ടു മിക്ക പേർക്കും അറിവുള്ളതാണ്.
എന്നാൽ ചിന്തിക്കേണ്ടുന്ന ഒന്നാണ് എന്ത് കൊണ്ട് ലാസർ സ്വർഗ്ഗത്തിലും,  ധനവാൻ നരകത്തിലും പോയി.
അപ്പോഴേക്കും പെട്ടന്ന് നമ്മുടെ ചിന്തയിൽ  കടന്നു വരുന്ന ഉത്തരമാണ്, " ധനവാൻ സ്വർഗത്തിൽ പോകുന്നതിനേക്കാൾ എളുപ്പം, ഒട്ടകം സൂചിക്കുഴയിൽ കൂടി കടക്കുന്നതാണ് ( മത്തായി 19:24, ലൂക്കോസ് 18:25)".
ധനവാൻ ആയതുകൊണ്ടാണ്  സ്വർഗരാജ്യത്തിൽ കടക്കാഞ്ഞത് എന്നാണ് നമ്മുടെ ധാരണ, എങ്കിൽ അബ്രഹാമും, യാക്കോബും ധനവാന്മാരായിരുന്നു അവരും സ്വർഗത്തിൽ പോയില്ലേ ...

ഇവിടെ ലാസറിന്റെയും ധനവാന്റെയും കഥയിൽ, ധനവാനേ കുറിച്ച് വ്യക്‌തമായി പറയുന്നു, ധനവാൻ നീതിമാനായിരുന്നു, അവൻ യഹൂദമതാചാരപ്രകാരമുള്ള എല്ലാ കടമകളും നിറവേറ്റിയിരുന്നു.
എന്തിനേറെ പറയുന്നു തൻ്റെ പടിവാതിൽക്കൽ കഴിഞ്ഞിരുന്നു ദാരിദ്ര്യനായ ലാസറിനെതിരായി  ഒരു വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ  അനീതി പ്രവർത്തിച്ചിരുന്നില്ല. എന്നിട്ടും അവസാനം അവൻ നരകത്തിലേക്ക് പോയി....

ഒരു പക്ഷെ നമ്മളും ആ ധനാവനെ പോലെയാണ്...

ധനവാൻ ചെയ്ത തെറ്റ്,  ലാസറിനെ "പരിഗണിച്ചില്ല" എന്നതാണ്,  ആ ഒരു തെറ്റ് കൊണ്ടാണ് ധനവാന് സ്വർഗം നിഷിദ്ധമായത്.

ഏറെക്കുറെ നമ്മൾ എല്ലാവരും ഇതുപോലെയാണ് കരുത്തേണ്ടവരെ നമ്മൾ പലപ്പോഴും കരുതാറില്ല....

നിത്യജീവിതത്തിൽ ഒരുപാട് ലാസർ മാർ നമ്മുടെ മുന്നിൽ വരാറുണ്ട് പക്ഷെ ആ ലാസറിനെ തിരിച്ചറിഞ്ഞു സ്വന്തം സഹോദരനെ പോലെ കരുതാൻ നമുക്ക് കഴിയാറില്ല കാരണം അവിടെ നമ്മൾ മനുഷ്യർ ആയി തീരുന്നു അല്ലെങ്കിൽ മാനുഷികമായി ചിന്തിക്കുന്നു.

പലപ്പോഴും ദാനം നൽകാനായി നമ്മുടെ കരങ്ങൾ നീളാറില്ല....
ദാനങ്ങളിൽ നമ്മുടെ കൈകൾ കുറുകി പോകുന്നു.....

ഇനിയെങ്കിലും നമ്മുടെ മുന്നിൽ വരുന്ന ഓരോ ലാസറിനെയും കൈനീട്ടി സഹായിക്കാൻ നമുക്ക് കഴിയട്ടെ....

കേൾക്കാൻ ചെവിഉള്ളവർ കേൾക്കട്ടെ
ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ...

Comments

Popular posts from this blog

പ്രായം

ഇനി ഒരിക്കലും ഈ പ്രായത്തിൽ നാം വരില്ല വെറുത്താലും ഇല്ലെങ്കിലും നമുക്ക് പ്രായമാകും. ഇനി ഒരിക്കലും നമ്മൾ ഈ പ്രായത്തിൽ വരില്ല. കാലം മാറുന്നതിനനുസരിച്ച് നമുക്ക് ചുറ്റുമുള്ളതെല്ലാം എങ്ങനെ മാറുന്നു എന്നത് രസകരമായ കാര്യമല്ലേ? കാര്യങ്ങൾ അതേപടി നിലനിൽക്കണമെന്ന് നമ്മൾ  പലപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ അവ സ്വാഭാവികമായി പരിണമിക്കുകയും മങ്ങുകയും ചെയ്യുന്നു. നമ്മൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുക - അവ ഇനി നമുക്ക് അനുയോജ്യമല്ല. നമ്മുടെ ബാല്യകാല കളിപ്പാട്ടങ്ങൾ, ഒരിക്കൽ വിലമതിച്ചിരുന്ന, വെറും ഓർമ്മകളായി മാറിയിരിക്കുന്നു, കളി സമയവും ലഘുഭക്ഷണ സമയവും ആയിരുന്നു നമ്മുടെ ഏറ്റവും വലിയ ആകുലതകൾ. ഒരിക്കൽ ഞങ്ങൾ അടുത്ത് പിടിച്ചിരുന്ന അനുഭവങ്ങൾ ശിഥിലമായതായി അനുഭവപ്പെടാം, ചിലത് വിദൂര പ്രതിധ്വനികൾ പോലെ പൂർണ്ണമായും മാഞ്ഞുപോകുന്നു.  നമ്മൾ സന്ദർശിച്ച സ്ഥലങ്ങളും മാറിയിരിക്കുന്നു; അവ വ്യത്യസ്തമായി കാണപ്പെടാം അല്ലെങ്കിൽ നമ്മുടേതല്ലാത്ത പുതിയ കഥകൾ കൈവശം വച്ചേക്കാം. നമ്മൾ എടുത്ത ഫോട്ടോകൾ നമ്മുടെ യാത്രകളുടെയും വളർച്ചയുടെയും കയ്പേറിയ ഓർമ്മപ്പെടുത്തലുകളായി വർത്തിക്കുന്നു, ഇപ്പോൾ മറ്റൊരു ജീവിതത്തിൻ്റെ സ്നാപ...

ഞാൻ

രാത്രി നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ ജീവിച്ച ജീവിതത്തെ കുറിച്ച് ചിന്തിച്ച് ചിന്തകൾ നിറഞ്ഞ തലയുമായി നിൽക്കുകയായിരുന്നു. ചിലപ്പോൾ, ഈ ലോകം ഒരേ സമയം വളരെ തിരക്കും ഏകാന്തതയും അനുഭവപ്പെടുന്നു. ഒരു ആൾക്കൂട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്, അല്ലേ? നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? കടന്നുപോകുന്ന ആൾക്കൂട്ടത്തിനിടയിൽ, ചിരി നിറഞ്ഞ ഒരു മുറിയിൽ, അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ളവർ ചുറ്റപ്പെട്ടപ്പോൾ പോലും, വിശദീകരിക്കാൻ പ്രയാസമുള്ള ഒരു ശൂന്യതയുണ്ട്. എന്തെങ്കിലും നഷ്ടപ്പെട്ടതുപോലെ, നിങ്ങൾക്ക് ഒന്നും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ഏകാന്തതയും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. നാം പിൻവലിക്കാനും പ്രതിഫലിപ്പിക്കാനും തിരഞ്ഞെടുക്കുമ്പോൾ ഏകാന്തത ഒരു തിരഞ്ഞെടുപ്പാണ്. എന്നിരുന്നാലും, ഏകാന്തത നമ്മെ വേട്ടയാടുന്ന ഒരു ശാപമായി അനുഭവപ്പെടുന്നു, അത് ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും. ചിലപ്പോൾ, അത് ഒഴിവാക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ, നമ്മൾ കൂടുതൽ കുടുങ്ങിപ്പോകും. ആളുകളുടെ ഇടയിലാണെങ്കിലും ഞാൻ പൂർണ്ണമായും തനിച്ചാണെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. ആ സ...

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...