Skip to main content

അനുതാപം -2


    വീണ്ടും ബൈബിളിലേക്ക് വരുമ്പോൾ, ലൂക്കോസിന്റെ സുവിശേഷം പത്തൊൻപതിന്റെ 1മുതൽ 10 വരെ വരെ ഉള്ള വാക്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്,  സഖായിയുടെ കഥയാണ്.
അനുതാപത്തിലൂടെ  ഒരു കുടുംബം എങ്ങനെ  രക്ഷ പ്രാപിക്കുന്നു എന്നതാണ് ഇ  കഥ.

സഖായിയെ കുറിച്ച് എല്ലാവർക്കും അറിയാം ഈ കഥയും അറിയാം ഒരു പക്ഷെ ആ അനുതാപനത്തെ കുറിച്ച് മാത്രം അറിയാൻ വഴിയില്ല....

സഖായി ശരീരം കൊണ്ട് നന്നേ ചെറുപ്പമായിരുന്നു, അവന്റെ തൊഴിലോ  റോമാ സാമ്രാജ്യത്തിനു വേണ്ടി നികുതി പിരിക്കുക.
യഹൂദ മതവിശ്വാസം അനുസരിച്ചു പാപികൾ ആയ ഒരു കൂട്ടർ, മറിച്ചു പറഞ്ഞാൽ യഹൂദ വിശ്വാസ പ്രകാരം  ഒരു വിലയും ഇല്ലാത്ത ഒരു കൂട്ടർ.
അങ്ങനെ എല്ലാവരാലും തള്ളപ്പെട്ടിരുന്ന സഖായി ആണ്, തന്റെ അനുതാപനത്തിലൂടെ ഒരു ജനതയ്ക്കും പിന്നീടുള്ള  തലമുറകൾക്കും മാതൃകയായിത്തീർന്നത്.

സഖായി യേശുവിനെ കുറിച്ച് ധാരാളം കേട്ടിരുന്നു , യേശു പോകുന്നിടത്തെല്ലാം സഖായി പോയിരുന്നു അവന്റെ മുഖം ഒരു നോക്ക് കാണാൻ പക്ഷെ പലപ്പോഴും അവനതു സാധിച്ചിരുന്നില്ല.
സഖായിയുടെ ആഗ്രഹം നാൾക്കുനാൾ വർദ്ധിച്ചു വന്നു അവനെ ഒരു നോക്ക് കാണാൻ...
" യഥാർത്ഥത്തിൽ യേശുവിനെ കാണാൻ, അറിയാൻ നാം അവനിലേക്ക് അടുക്കണം "
പരോക്ഷമായി സഖായിക്കു സംഭവിച്ചതും  അതുതന്നെ അവൻ പോലും അറിയാതെ.

അങ്ങനെയിരിക്കെ ഒരിക്കൽ യേശു യെരീഹോ പട്ടണത്തിൽ കൂടി പോകുന്ന വിവരം സഖായി അറിഞ്ഞത്, സഖായിയുടെ മനസ്സിൽ കൂടി ഒരായിരം ചിന്തകൾ കടന്നു പോയി, അവൻ ഉറപ്പിച്ചു ഇന്നെനിക്ക് യേശുവിനെ കാണണം, അവൻ ഓടി അവനറിയാം യെരീഹോ പട്ടണവാതിൽക്കൽ നിൽക്കുന്ന കാട്ടാത്തിയെ കുറിച്ച്, അവൻ ഉറപ്പിച്ചു ആ കാട്ടാത്തിയുടെ മുകളിൽ കയറിയാൽ യേശുവിനെ കാണാൻ സാധിക്കും. ഇലകൾ തിങ്ങി നിറഞ്ഞിരിക്കുന്നതിനാൽ തന്നെ ആരും കാണുകയുമില്ല,  വളരെ പ്രയാസപ്പെട്ട് അവൻ അതിൽ കയറിപ്പറ്റി.
അപ്പോഴേക്കും യേശുവും കൂട്ടരും അവിടെ എത്തിയിരുന്നു. ആ കാട്ടാത്തിയെ കടന്നുപോകാൻ ഭാവിച്ചയേശു മുകളിലേക്ക് നോക്കി പറഞ്ഞു"സഖായിയെ വേഗം ഇറങ്ങി വരിക എനിക്ക് ഇന്ന് നിന്റെ ഭവനത്തിൽ പാർക്കേണ്ടതാകുന്നു ". വളരെ ബദ്ധപ്പെട്ട് സഖായി താഴെയെത്തി.
കണ്ടു നിന്നവർ പിറുപിറുത്തു ഈ പാപിയോടു കൂടയോ ഇവന്റെ വാസം, സഖായി ആരെന്നു ഇവൻ അറിയുന്നില്ലയോ....
സഖായിയോ യേശുവിനെ തന്റെ ഭവനത്തിലേക്ക് ആനയിച്ചു. 
യേശു ആ ഭവനത്തിൽ പ്രവേശിച്ചതും ആ കുടുംബത്തിന്  സമാധാനം കൈവന്നു.
സഖായി സമാധാനം നിറഞ്ഞവനായി പറഞ്ഞു, കർത്താവെ എന്റെ വസ്തു വകകളിൽ പകുതി ഞാൻ ദരിദ്രർക്ക് നൽകുന്നു, വല്ലതും വഞ്ചിച്ചു ഞാൻ കൈവശപ്പെടുത്തിയെങ്കിൽ നാലിരട്ടിയായി ഞാൻ മടക്കി കൊടുക്കുന്നു.

ഇത് കേട്ട് യേശു പറഞ്ഞു ഇവനും അബ്രഹാമിന്റെ സന്തതിയല്ലയോ, ഇന്ന് ഈവീടിനു രക്ഷ വന്നിരിക്കുന്നു,  കാണാതെ പോയതിനെ തിരഞ്ഞു രക്ഷിക്കുവാനല്ലോ മനുഷ്യപുത്രൻ വന്നത്.

അതെ നമുക്കും അനുതാപനത്തിന്റെ, മാനസാന്തരത്തിന്റെ മാർഗത്തിൽ കൂടി യേശുവിനെ സമീപിക്കാം അങ്ങനെ നമ്മുടെ ഭാവനത്തിനും രക്ഷ കൈവരുത്താം.
ഷിബു തങ്കച്ചൻ, ഇടമുളക്കൽ...

Comments

Popular posts from this blog

പ്രായം

ഇനി ഒരിക്കലും ഈ പ്രായത്തിൽ നാം വരില്ല വെറുത്താലും ഇല്ലെങ്കിലും നമുക്ക് പ്രായമാകും. ഇനി ഒരിക്കലും നമ്മൾ ഈ പ്രായത്തിൽ വരില്ല. കാലം മാറുന്നതിനനുസരിച്ച് നമുക്ക് ചുറ്റുമുള്ളതെല്ലാം എങ്ങനെ മാറുന്നു എന്നത് രസകരമായ കാര്യമല്ലേ? കാര്യങ്ങൾ അതേപടി നിലനിൽക്കണമെന്ന് നമ്മൾ  പലപ്പോഴും ആഗ്രഹിക്കുന്നു, പക്ഷേ അവ സ്വാഭാവികമായി പരിണമിക്കുകയും മങ്ങുകയും ചെയ്യുന്നു. നമ്മൾ ധരിച്ചിരുന്ന വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുക - അവ ഇനി നമുക്ക് അനുയോജ്യമല്ല. നമ്മുടെ ബാല്യകാല കളിപ്പാട്ടങ്ങൾ, ഒരിക്കൽ വിലമതിച്ചിരുന്ന, വെറും ഓർമ്മകളായി മാറിയിരിക്കുന്നു, കളി സമയവും ലഘുഭക്ഷണ സമയവും ആയിരുന്നു നമ്മുടെ ഏറ്റവും വലിയ ആകുലതകൾ. ഒരിക്കൽ ഞങ്ങൾ അടുത്ത് പിടിച്ചിരുന്ന അനുഭവങ്ങൾ ശിഥിലമായതായി അനുഭവപ്പെടാം, ചിലത് വിദൂര പ്രതിധ്വനികൾ പോലെ പൂർണ്ണമായും മാഞ്ഞുപോകുന്നു.  നമ്മൾ സന്ദർശിച്ച സ്ഥലങ്ങളും മാറിയിരിക്കുന്നു; അവ വ്യത്യസ്തമായി കാണപ്പെടാം അല്ലെങ്കിൽ നമ്മുടേതല്ലാത്ത പുതിയ കഥകൾ കൈവശം വച്ചേക്കാം. നമ്മൾ എടുത്ത ഫോട്ടോകൾ നമ്മുടെ യാത്രകളുടെയും വളർച്ചയുടെയും കയ്പേറിയ ഓർമ്മപ്പെടുത്തലുകളായി വർത്തിക്കുന്നു, ഇപ്പോൾ മറ്റൊരു ജീവിതത്തിൻ്റെ സ്നാപ...

ഞാൻ

രാത്രി നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു. ഞാൻ ജീവിച്ച ജീവിതത്തെ കുറിച്ച് ചിന്തിച്ച് ചിന്തകൾ നിറഞ്ഞ തലയുമായി നിൽക്കുകയായിരുന്നു. ചിലപ്പോൾ, ഈ ലോകം ഒരേ സമയം വളരെ തിരക്കും ഏകാന്തതയും അനുഭവപ്പെടുന്നു. ഒരു ആൾക്കൂട്ടത്തിൽ നിങ്ങൾ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്, അല്ലേ? നിങ്ങൾക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ? കടന്നുപോകുന്ന ആൾക്കൂട്ടത്തിനിടയിൽ, ചിരി നിറഞ്ഞ ഒരു മുറിയിൽ, അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ളവർ ചുറ്റപ്പെട്ടപ്പോൾ പോലും, വിശദീകരിക്കാൻ പ്രയാസമുള്ള ഒരു ശൂന്യതയുണ്ട്. എന്തെങ്കിലും നഷ്ടപ്പെട്ടതുപോലെ, നിങ്ങൾക്ക് ഒന്നും മാറ്റിസ്ഥാപിക്കാൻ കഴിയില്ല. ഏകാന്തതയും ഏകാന്തതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു. നാം പിൻവലിക്കാനും പ്രതിഫലിപ്പിക്കാനും തിരഞ്ഞെടുക്കുമ്പോൾ ഏകാന്തത ഒരു തിരഞ്ഞെടുപ്പാണ്. എന്നിരുന്നാലും, ഏകാന്തത നമ്മെ വേട്ടയാടുന്ന ഒരു ശാപമായി അനുഭവപ്പെടുന്നു, അത് ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും. ചിലപ്പോൾ, അത് ഒഴിവാക്കാനുള്ള നമ്മുടെ ശ്രമങ്ങളിൽ, നമ്മൾ കൂടുതൽ കുടുങ്ങിപ്പോകും. ആളുകളുടെ ഇടയിലാണെങ്കിലും ഞാൻ പൂർണ്ണമായും തനിച്ചാണെന്ന് തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. ആ സ...

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...