Skip to main content

ചെളി പുരണ്ട പൗരോഹിത്യം


പുരോഹിതർ, ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്ന സമയമാണിത്. എന്തു കൊണ്ടാണ്..? എവിടയാണ് പിഴച്ചത്...?
വിശുദ്ധ വേദപുസ്തകത്തിൽ (സംഖ്യ -22:24) ബിലെയാം എന്ന പ്രവാചകനെ പറ്റി പറയുന്നു, മോവാബ് രാജാവായ ബാലേക്  ഇസ്രായലിനെ ശപിക്കാൻ സമ്മാനങ്ങളുമായി ബിലെയാമിന്റെ അടുക്കൽ ആളെ അയച്ചു, എന്നാൽ യെഹോവക്കെതിരെ സംസാരിക്കാൻ ബിലെയാം ഭയപ്പെട്ടു.  ബാലാക്ക് പിന്നെയും അതിശ്രേഷ്‌ഠൻമാരായ മറ്റു ചിലരെ അയച്ചു കൂടെ അതിവിശിഷ്ടമായ സമ്മാനങ്ങളും പക്ഷെ അവിടെ ബിലെയാമിന്റെ മനസ്  പതറി, അവൻ ഒരു നേരത്തേക്കെങ്കിലും ഭൗതിക നേട്ടത്തെകുറിച്ചു ചിന്തിച്ചു.
         രണ്ടു രാജാക്കന്മാർ (2 രാജാക്കന്മാർ-5-15:27) മാരുടെ പുസ്തകത്തിൽ എലീശാ പ്രവാചകനെ നമ്മുക്ക് കാണാം,  കുഷ്‌ഠരോഗം സൗഖ്യമാക്കിയതിന്റെ പ്രതിഫലമായി, നിരവധി സമ്മാനങ്ങളുമായി നയമാൻ എലീശ പ്രവാചകനെ കാണാനെത്തി എന്നാൽ അതൊന്നും സ്വികരിക്കാതെ എലീശ പ്രവാചകൻ
നയമാനെ തിരിച്ചയച്ചു. എന്നാൽ എലീശായുടെ ദാസൻ ഗേഹസി നയമാനെ പിന്തുടർന്ന് അവന്റെ സമ്മാനത്തിൽ നിന്നും ഒന്ന് കരസ്ഥമാക്കി,  പക്ഷെ ഈ വിവരം മനസിലാക്കിയ എലീശ പ്രവാചകൻ നയമാന്റെ കുഷ്‌ഠം ഗേഹസിക്കുനല്കി,  കാലങ്ങൾ കഴിഞ്ഞിട്ടും ഗേഹസിയുടെ കുഷ്‌ഠം ഇന്നും സഭയിൽ നിലനിൽക്കുന്നു.
ഇനി സഭയ്ക്കായ്‌വശ്യം ശുദ്ധികരണമാണ്....
                 ഒരു പുരോഹിതൻ എങ്ങനെ ആയിരിക്കണമെന്നു ശൗമേൽ പ്രവാചകൻ നമുക്ക് കാണിച്ചു തന്നു, എന്നാൽ ഇന്ന് സഭയിൽ പലയിടത്തും (1ശൗമേൽ-2:5) ഏലിയുടെ മക്കളാണ് പുരോഹിതർ.

                       (മത്തായി 10-2:15) യേശു ശിഷ്യൻമാരെ വചനപ്രഘോഷണത്തിനായി നാടിന്റെ വിവിധ ഭാഗങ്ങളിലേക്കയച്ചു ഈ ഉപദേശത്തോടെ "മടിശീലയിൽ പൊന്നും, വെള്ളിയും,  ചെബും,  വഴിയിൽ പൊക്കണവും, രണ്ടു ഉടുപ്പും, ചെരിപ്പും വടിയും കരുതരുത്. വേലക്കാരൻ തന്റെ ആഹാരത്തിനു യോഗ്യനല്ലോ" എന്നാൽ എന്താണ് ഇന്നത്തെ അവസ്ഥ.

കുജെലനായി ജീവിതം നയിക്കേണ്ടുന്ന സഭാ ശ്രേഷ്ഠന്മാരും, പുരോഹിതരും ഫറവോന്റെ ജീവിതം നയിച്ചു തുടങ്ങ്യപ്പോൾ സഭയിൽ മലിനത പൊന്തിവന്നു പലരും പലതും കണ്ടില്ലന്നു നടിച്ചു
(ഉല്പത്തി 31) റബേക്ക തന്റെ പിതാവായ ലാബാന്റെ വിഗ്രഹങ്ങളെ മോഷ്‌ടിച്ചു ഒളിപ്പിച്ചു വച്ച പാണ്ടകെട്ടിന് മേലെ കയറിഇരുന്നു തന്റെ നിരപരാധിത്വം തെളിയിച്ചപോലെ സഭ മുന്നോട്ടു പോയി.
സഭയിൽ മലിനത കൂടി കൂടി വന്നു, ഇന്ന് സഭ ലോത്തിന്റ ദേശമായ (ഉല്പത്തി 18-16:33) സോദേമും, ഗോമേറെയുമായി തീർന്നിരിക്കുന്നു..
               ക്രിസ്തു മത ജീവിതം വിശ്വാസത്തിൽ അതിഷ്‌ഠിതമാണ് പക്ഷെ ആ വിശ്വാസത്തിൽ ഇന്ന്  പുരോഹിതരും വിശ്വാസികളും ചൊറുക്കാ കലർത്തി.

             ഇനി നമുക്കാവശ്യം യെരുശലേം ദേവാലയത്തിൽ പണ്ട്  ഉയർന്ന ചാട്ടവാർ (മത്തായി 21-12:13)വീണ്ടും ക്രിസ്ത്യസഭയിലേക്കു മടക്കി വരുത്തുക എന്നതാണ്

           ആ മാറ്റത്തിന്റെ ചാട്ടവാറിനായി നമുക്ക് കാത്തിരിക്കാം.....
(കേൾക്കാൻ ചെവിഉള്ളവർ കേൾക്കട്ടെ )
ഷിബു തങ്കച്ചൻ, ഇടമുളക്കൽ....

Comments

Popular posts from this blog

നിയന്ത്രണത്തനതതീതമായ ചിന്തകൾ

ചിലപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുന്നു, നമുക്ക് അത് മാറ്റാൻ കഴിയില്ല, അവ സ്വീകരിക്കുന്നത് നമ്മെ ശക്തരാക്കും. എന്തിനുവേണ്ടിയാണോ എന്തെങ്കിലും കാണുന്നത് അല്ലെങ്കിൽ എല്ലാ സാഹചര്യങ്ങളെയും ഭീഷണിപ്പെടുത്താതെ സ്വീകരിക്കുന്നത് ഗംഭീരമാണ്. ചെയ്യുന്നതിനേക്കാൾ സംസാരിക്കുന്നത് എളുപ്പമാണെന്ന് നമ്മൾ എല്ലാവരും സമ്മതിക്കുന്നു. എന്നിരുന്നാലും, നമ്മുടെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം കാരണം എന്തെങ്കിലും സംഭവിക്കുന്നുവെന്ന് അംഗീകരിക്കുന്നത് എളുപ്പമല്ല.  ജീവിതത്തിൽ, പലപ്പോഴും നമുക്ക് ലഭിക്കുന്നത് നമുക്ക് ലഭിക്കുന്നതാണ്, നമ്മൾ ആഗ്രഹിക്കുന്നതല്ല. ഇത് നിരാശാജനകമാണ്, പക്ഷേ ചിലപ്പോൾ നമ്മൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ലഭിക്കുകയാണെങ്കിൽ, അത് ഒരു ബോണസ് ആണ്. കഠിനാധ്വാനം ഫലം കാണുന്നുവെന്ന് ഇത് കാണിക്കുന്നു. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഭൂതകാലത്തെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം നമ്മുടെ പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യാൻ കഴിയും. ഭൂതകാലമല്ല, സന്നിഹിതരായിരിക്കുക, പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക. ജീവിതത്തിലെ പല കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്ന് ഞാൻ വിശ്വസിക്കുന്നു. യാഥാർത്ഥ്...

നുണ പറയാൻ നിർബന്ധിതനായതിൻ്റെ കടിയേറ്റ പാടുകൾ എൻ്റെ നാവിൽ നിറഞ്ഞിരിക്കുന്നു.

എൻ്റെ നാവിൽ കടിയേറ്റ പാടുകൾ നിറഞ്ഞിരിക്കുന്നു, സംസാരിക്കുന്നത് വേദനാജനകമാണ്. ഞാൻ ഭാഷയുടെ അടിമയാണ്. ദുരിതത്തിൻ്റെ അനുയായി. പറയാതെ പോയ ഒരുപാട് കഥകളുടെ എഴുത്തുകാരൻ. ഞാൻ ഒരു ചിന്തകനാണ്, ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഞാൻ സംസാരിക്കില്ല, പക്ഷേ എനിക്ക് ഒന്നും പറയാനില്ല എന്നല്ല. എനിക്ക് പരിക്കേറ്റു. ഞാൻ വേദനിപ്പിച്ചു,  . എനിക്ക് പറയാൻ കഴിയാത്ത എല്ലാ കാര്യങ്ങളിലും ഞാൻ വേദനിക്കുന്നു. എൻ്റെ വേദന കേൾക്കേണ്ടി വന്ന എല്ലാ നിശബ്ദതയിലും ഞാൻ വേദനിക്കുന്നു. എൻ്റെ വാചകങ്ങൾ മുറിച്ച എല്ലാ ഉദാസീനമായ ശബ്ദവും ഞാൻ വേദനിക്കുന്നു. എന്തെങ്കിലും പറഞ്ഞതിൽ എനിക്ക് വേദനയുണ്ട്, പക്ഷേ ഞാൻ പറയാൻ ആഗ്രഹിച്ചതല്ല. ഞാൻ സത്യസന്ധനല്ല. എൻ്റെ ഹൃദയത്തിലെ വേദനകളെക്കുറിച്ച് ഞാൻ നുണ പറയുന്നു, എനിക്ക് ശരിക്കും തോന്നുന്നത് ഞാൻ നിഷേധിക്കുന്നു, ആർക്കും ആകാവുന്നതുപോലെ ഞാൻ ഭാവനയുള്ളവനാണ്. ഈ മുൻകരുതൽ വ്യാജത്തിൽ സങ്കീർണ്ണമായി കുടുങ്ങിയത് എൻ്റെ സംവേദനക്ഷമതയാണ് . എനിക്ക് എന്താണ് തോന്നുന്നതെന്ന് , എൻ്റെ നെഞ്ചിൽ മുറിവേൽപ്പിക്കുന്ന മൂർച്ചയുള്ള അരികുകൾ, വായുവിൽ വിറയ്ക്കുന്ന വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ച് എനിക്ക് ക്രൂരമായി അറിയാം ...

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം.

ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം. ഞാൻ ഒരിക്കലും പറയാത്ത എല്ലാ കാര്യങ്ങളും ഞാൻ എങ്ങനെ അമിതമായി ചിന്തിക്കുന്നു.... സംഭാഷണങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നവരോട്, എനിക്ക് സ്വപ്നം കാണാൻ കഴിയുന്ന വ്യക്തതയോടെയും ബോധ്യത്തോടെയും സംസാരിക്കുന്നവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ ഇതെഴുതുമ്പോൾ രാത്രി ഏറെ വൈകി, അല്ലെങ്കിൽ അതിരാവിലെ. ഇടയ്ക്കിടെ കടന്നുപോകുന്ന കാറുകളോ നഗരത്തിൻ്റെ ദൂരെയുള്ള ചാഞ്ചാട്ടമോ മാത്രം അസ്വസ്ഥമാക്കുന്ന, എൻ്റെ ജനലിനു പുറത്തുള്ള ലോകം തികച്ചും ഇരുട്ടിൽ പൊതിഞ്ഞിരുന്നു. എന്നിട്ടും, ഇവിടെ ഞാൻ, ഉറക്കത്തിൽ സമാധാനം കണ്ടെത്താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് എന്നെ ആക്രമിച്ച ചിന്തകളോട് മല്ലിട്ട്, ഉണർന്നിരുന്നു. ഈ രാത്രിയിലും, മുമ്പത്തെ പല രാത്രികളിലെയും പോലെ, എൻ്റെ ജീവിതത്തിലുടനീളം ഞാൻ നടത്തിയ വിവിധ സംഭാഷണങ്ങളെക്കുറിച്ച് ഞാൻ സ്വയം പ്രതിഫലിപ്പിക്കുന്നതായി എനിക്ക് തോന്നുന്നു - അല്ലെങ്കിൽ കൂടുതൽ വേട്ടയാടുന്നത്, എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്തവ. ഞാൻ എപ്പോഴും ഒരു കേൾവിക്കാരനാണ്. ഇത് എനിക്ക് സ്വാഭാവികമായും, ഒരുപക്ഷേ വളരെ സ്വാഭാവികമായും ലഭിക്കുന്ന ഒരു വേഷമാണ്. സംഭാഷണങ്ങളുടെ ഒഴുക്കിൽ, ഞാൻ പലപ്പ...