Skip to main content

Posts

ഏകാന്തത

അടച്ചിട്ട ആ മുറിക്കുള്ളിലെ ആ തുറന്നിട്ട ജാലകത്തിൽ കൂടി വിദൂരതയിൽ അവൾ നോക്കി നിൽക്കുമ്പോൾ പിന്നിൽ നിന്നും ആരോ മന്ത്രിക്കുന്നതായി അവൾക്കു തോന്നി  "റിയാ നിനക്ക് ജീവിതത്തിൽ എന്നെങ്കിലും ഒറ്റപെട്ട ദിനങ്ങൾ ഉണ്ടായിട്ടുണ്ടോ..?  " ജീവിതത്തിൽ ഒറ്റപ്പെട്ട ദിനങ്ങൾ ഉണ്ടായിട്ടുണ്ടോ?" ആ ചോദ്യം അവളുടെ തലച്ചോറിൽ ഒരു പ്രകമ്പനമായി നിലകൊണ്ടു അവൾ ആലോചിച്ചു എന്റെ ജീവിതത്തിൽ  ഒറ്റപ്പെട്ട ദിനങ്ങൾ ഉണ്ടായിട്ടുണ്ടോ?.... നിറ കണ്ണുകളോടെ അവൾ ഓർത്തു, അറിയാതെ അവൾ വിതുമ്പി "എനിക്ക് ആരുമില്ല " ... ഞാൻ സ്നേഹിച്ചവരൊക്കെ എന്നെ ഒറ്റപ്പെടുത്തി... ഇപ്പോൾ ഞാൻ സ്നേഹിക്കുന്നത് എന്റെ ഏകാന്തതയെയും അതിൽ കൂടുതൽ മരണത്തെയുമാണ്... എന്നെ വെറുക്കുന്നവരുടെ അടുത്ത് ഒറ്റപ്പെട്ടു ജീവിക്കുന്നതിലും നല്ലത് മരിക്കുന്നതാണെന്നു തോന്നുന്നു... ഒരു പെൺകുട്ടി ആയതിനാൽ കുടുംബത്തിൽ ഒറ്റപ്പെട്ടു... അടക്കവും ഒതുക്കവും വേണമെന്ന് പറഞ്ഞു നാലു ചുവരുകൾക്കുള്ളിൽ ഞാൻ എന്നെ തന്നെ തളച്ചിട്ടു, ഒരു പെൺകുട്ടിയെന്ന നിലയിൽ ഞാൻ ഒറ്റപ്പെട്ടു... ആ നാലു ചുവരുകൾക്കുള്ളിൽ കിടന്ന് ഞാൻ ഈ സമൂഹത്തെ പഠിക്കാൻ ശ്രമിച്ചു, പക്ഷെ ഞാൻ ഈ സമൂഹത്തിൽ വീണ്ടും ഒറ്റപ്
Recent posts

യക്ഷി

ഇരുട്ടിന്റെ മറപറ്റി, പിൻഭാഗത്ത് കൂടി അടുക്കള വാതില് ലക്ഷ്യമാക്കി നടക്കുമ്പോഴാണ്, അകത്തു നിന്നും എന്തോ ശബ്ദം കേട്ടത്  ഇവിടാരും ഇതുവരെ വരെ ഉറങ്ങിയില്ലേ? അക്ഷമനായി മാനത്തു മിന്നി മറയുന്ന അമ്പിളി ചേട്ടന്റെ വെളിച്ചം നോക്കി നിന്ന കള്ളൻ ശങ്കു ചിന്തിച്ചു ഇന്നത്തെ കണി മോശം , ആ ചിന്തയിൽ നിന്നവനെ ഉണർത്തിയത് മാനത്തു നിന്നും വീണ മഴതുള്ളികൾ ആയിരുന്നു..  മഴ ശക്തി പ്രാപിച്ചപ്പോൾ, അവൻ അടുക്കക്കള ഭാഗത്തേയ്ക്ക് നടന്നു, മഴയുടെ ശക്തി കൂടിവരികയാണ്  ഭാഗ്യം,ഇനി അടുക്കള വാതിലിൻ്റെ പൂട്ട് പൊളിക്കുന്ന ശബ്ദം ആരും കേൾക്കില്ല. കുറച്ചു നേരത്തെ കാത്തിരിപ്പിനു ശേഷം ശങ്കു തന്റെ കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടി , അടുക്കള വാതിലിൻ്റെ വിടവിൽ തിരുകികയറ്റി വലിയ പരിശ്രമം കൂടാതെ തന്നെ വാതിൽ തുറന്നു. അടുക്കളയിൽ നിന്നും തപ്പിത്തടഞ്ഞ് മുന്നോട്ട് നടക്കുമ്പോൾ ,വലത് വശത്ത് കണ്ട വാതില് പതിയെ തള്ളി നോക്കി, ഭാഗ്യം, അതും ചാരിയിട്ടേയുള്ളു ,ഇടയ്ക്ക് കൊള്ളിയാൻ മിന്നിയപ്പോൾ, മുറിയിൽ ഒരു കട്ടിലൽ കണ്ടു,അതിന് മുകളിൽ ആരെയും കാണാൻ കഴിഞ്ഞില്ല ഇനി ഈ വീട്ടിൽ ആളില്ലേ ആ എന്തെങ്കിലും ആകട്ടെ  അപ്പോൾ കിടപ്പ് മുറി, ഇത് തന്നെ, ഇനി അലമാര വല്ലതും

സദാചാരം

പതിവില്ലാതെ ഭാസ്കരേട്ടന്റെ വീട്ടിലേയ്ക്ക് ഒരു കാറ്‌ വരുന്നത് കണ്ടാണ് ശരത് ജനാലവഴി നോക്കിയത് ആരൊക്കെയോ കുറച്ചുപേർ ഇറങ്ങി...... ശബ്‌ദം കേട്ടുകൊണ്ട് ശരത്തിന്റെ ഭാര്യ ലക്ഷമിയും വന്നു, ലക്ഷ്മി ജനലിൽ കൂടി നോക്കിയിട്ട് പറഞ്ഞു അതു അവിടുത്തെ മരം കേറി പെണ്ണില്ലേ ആശ അവളെ പെണ്ണുകാണാൻ വന്നതാ.... അതു കേട്ട് ശരത്, അവളെ കല്യാണം കഴിക്കുന്നവന്റെ ജീവിതം തുലഞ്ഞത് തന്നെ ലക്ഷ്മിയും അതു ശരിവച്ചുപറഞ്ഞു ഞാൻ രണ്ടു മൂന്നു പ്രാവശ്യം അവളെ ഒന്ന് ഉപദേശിച്ചിരുന്നു അതവൾക്ക് പിടിച്ചില്ല.... ശരിയാ അവൾ ഇവിടുന്നു ബാംഗ്ലൂർ പോയപ്പോതന്നെ കൈവിട്ടു പോയി.. പെട്ടന്ന് മൊബൈലിൽ വന്ന നോട്ടിഫിക്കേഷൻ നോക്കാനായി ശരത് ഫോണെടുത്തു അതിൽ വന്ന മെസേജ് "ചേട്ടൻ നാളെമുതൽ ബിസിനസ്‌ ട്രിപ്പാണ് നിനക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു  " ലക്ഷ്മി അപ്പോൾ അവൾക്കു വന്ന മെസേജ് ഡിലീറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ആ മെസ്സേജ് ഇങ്ങനെ യായിരുന്നു " Hotel Casino Place, Room No. 22 എന്ന് നിന്റെ സ്വന്തം ആദി ' ഷിബു തങ്കച്ചൻ, ഇടമുളയ്ക്കൽ 

വിശപ്പ്

പുറത്തു നിന്നും ലക്‌ഷ്മിയേ എന്നുള്ള വിളികേട്ടാണ് ഇറയത്തേയ്ക്ക് ഇറങ്ങി ചെന്നത് . അപ്പുറത്തെ രാജമ്മ ഒരു സഞ്ചിയും തൂക്കി നിൽക്കുന്നു, അതെ റേഷൻ മേടിക്കാൻ പോകുന്നെങ്കിൽ ഞാനും കൂടി വരുന്നു. മുഖം കണ്ടാൽ അറിയാം ഇന്ന് രാജമ്മ ഒന്നും കഴിച്ചിട്ടില്ല എന്ന് .ഇറയത്തേയ്ക്ക് കയറി ഇരിക്കാൻ പറഞ്ഞ് അടുപ്പിൽ തീയൂതാൻ അടുക്കളയിലേയ്ക്ക് പോകുമ്പോൾ വല്ലാത്തൊരു വിഷമം തോന്നി . ഇവിടെയും അടുപ്പ് നേരാവണ്ണം പുകഞ്ഞിട്ട് ദിവസങ്ങൾ ആയി . കർക്കിടകത്തിൽ ആര് പണി തരാനാ .പിള്ളേരുടെ അച്ഛന് ആഴ്ചയിൽ ഒന്നോ രണ്ടോ പണി കിട്ടിയാൽ ഭാഗ്യം .ചില ആഴ്ച അതുമുണ്ടാകാറില്ല ., അതിനാൽ റേഷൻ വാങ്ങാൻ വരുന്നില്ലന്ന് എങ്ങനെ പറയാൻ, കടയിൽ ചെല്ലുമ്പോൾ അരിമേടിച്ചതിന്റെ കാശു കൂടി കൊടുക്കാൻ പറഞ്ഞാൽ ഉള്ളൊന്ന് കാളി  എങ്കിലും ഈ ആഴ്ച രണ്ട് ദിവസം പണിക്കു പോയപ്പോൾ കൊണ്ടുവന്നതിൽ കുറച്ചു അരി അടുപ്പത്ത് തിളച്ച്  കിടപ്പുണ്ട് . കുറച്ചൂടെ വേകാൻ ഒള്ളോണ്ട് ഇറക്കിയില്ല  . തിൽനിന്ന് ഇത്തിരി വറ്റും വെള്ളവും എടുത്ത് കുറച്ചു ഉപ്പുനീരും ഒഴിച്ച് ഉമ്മറത്തേയ്ക്ക് ഇറങ്ങുമ്പോൾ രാജമ്മ വിഷാദത്തോടെ തിണ്ണയിൽ ഇരിക്കുന്നു  എന്റെ കൈയ്യിലെ പിഞ്ഞാണം കണ്ടാവണം രാജമ്മയുടെ കണ്ണുകൾ വിടർന്നത്

മോഷണം

ഓട് പൊളിച്ചു അകത്തിറങ്ങിയ രായപ്പൻ കണ്ട കാഴ്ച്ച അവന്റെ തലയിൽ തട്ടി ആ തട്ടിൽ തല കുത്തി നിലത്ത് വീണിടത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റു കുത്തി ഇരുന്ന് തല തടവുമ്പോള്‍ ഇരുട്ടത്ത് ഒരു വെളിച്ചം അവന്റെ നേര്‍ക്ക് വന്നു,കൂടൊരു ശബ്ദവും  .“ കക്കാന്‍ കേറിയതാണല്ലേടാ പട്ടി ” അതിനു മറുപടി പറയാതെ അവന്‍ ഞരങ്ങി പിന്നേം തല തിരുമ്മിക്കൊണ്ട് പറഞ്ഞു  “ പട്ടിയല്ല ശാന്തേ ,, ഞാൻ രായപ്പൻ പണ്ട് നീ എന്നെ തേച്ചിട്ട് പോയില്ലേ ആ രായപ്പൻ ' രായപ്പൻ പറയുന്നത് കേട്ടപ്പോൾ ശാന്തേടെ തലയിൽ കൂടി പൊന്നീച്ച പാറീ . “ സമനില വീണ്ടെടുത്ത ശാന്ത പറഞ്ഞു എന്റെ രായൂ ഇത് ഞാനാണെന്ന് എങ്ങനെ മനസിലായി ഈ ഇരുട്ടത്തും " “ ഇത്രയും വൃത്തികെട്ട ശബ്‌ദം ഈ പഞ്ചായത്തിൽ നിനക്കക്കല്ലാതെ ആർക്കുമില്ലല്ലോ ഞാൻ കുറച്ചു കാലം കേട്ടതല്ലേ" രായു എന്താ ഇവിടെ ഈ നേരത്ത് ശാന്ത നാണത്തോടെചോദിച്ചു, അത് മഴയല്ലേ ശാന്തേ പണിയൊക്കെ കുറവാ അപ്പോ പണ്ട് ഞാൻ ഒരുപാട്  തന്നതല്ലേ നിനക്ക്അ ത്കൊണ്ട് നിന്റെ പക്കൽ വല്ലതും ഉണ്ടെങ്കിൽ കൊണ്ട്പോകാമെന്നു കരുതി, രാവിലെ തൊട്ട് രാത്രി വരെ ചിന്തിച്ചു നിന്റെ കൂടെ ചോദിക്കാമെന്ന് അതിനു ഞാൻ പണ്ട് നിന്നെ കാണാൻ വരുന്നത് പോലെ വന്നതാ . ” ശാന്ത 

ഇഷ്ടം

ആ വിവാഹക്ഷണക്കത്തിലെ വധുവിന്റെ പേര്നോക്കി ഞാൻ നിർവികാരനായി നിന്നു.... ഇത് അവളുടെ വിവാഹ ക്ഷണക്കത്താണ് …... എന്റെ പ്രണയനിയുടെ….ഞാൻ സ്വന്തമാക്കാനാഗ്രഹിച്ചു എന്റെ അച്ചു... എട്ട് വർഷങ്ങൾക്ക് മുൻപ് ഈ ക്ഷേത്ര മുറ്റത്തു വച്ചാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്…  നെറ്റിയിൽ ചന്ദനകുറി തൊട്ട് മുടിയിൽ തുളസികതിരും ചൂടി.. അമ്പലം വലം വച്ചു വന്ന അവളെ ഞാൻ നോക്കി നിന്നുപോയി … ഇവളായിരിക്കണേ എന്റെ ഭാര്യ എന്ന് ഞാൻ ആ നിമിഷം ഭഗവാനോട് പ്രാർത്ഥിച്ചു പോയി… ആ മുഖം..... അത് എന്റെ ഹൃദയത്തിൽ പതിഞ്ഞുപോയിരുന്നു  പിന്നെ അവളെ കാണാൻ മാത്രം ആയി എന്റെ ക്ഷേത്രദർശനം.... ഒരിക്കൽ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു... പിന്നിടുള്ള ദിവസങ്ങളിൽ ആ ചിരി ഞങ്ങളെ സൗഹൃദങ്ങളിലേയ്ക്ക് നടത്തി.... അവളുടെ സംസാരത്തിലും നോട്ടത്തിൽനിന്നും അവൾക്ക് എന്നോട് ഇഷ്ടം ഉള്ളതായി എനിക്ക് തോന്നി...... പക്ഷെ എന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ ഞാൻ പിന്നെയും വൈകി,..... എന്നാൽ അന്നൊരു സന്ധ്യാ സമയത്തു ദീപാരാധന തൊഴുതു മടങ്ങുന്ന വേളയിൽ ഞാൻ രണ്ടും കല്പിച്ചു എന്റെ ഇഷ്ടം അവളെ അറിയിച്ചു... എന്നാൽ എന്റെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു ഒരു വാക്ക് പോ

മാളു

അപ്പുറത്തെ വീട്ടിൽ ആരോ പുതിയ താമസക്കാർ വന്നിരിക്കുന്നു, അമ്മയുടെ ആത്മഗതം കേട്ട്കൊണ്ടാണ് ഞാൻ കണ്ണ് തുറന്നത്, തലേന്ന് കഴിച്ച ബ്രാൻഡിന്റെ ഗുണം കൊണ്ടായിരിക്കും വായിൽ നല്ല നാറ്റം ഞാൻ പല്ല് തേയ്ക്കാൻ തീരുമാനിച്ചു, പല്ല്തേയ്ക്കുന്നതിനടിയിൽ  അപ്പുറത്തെ വീട്ടിലേക്ക് ഒന്ന് നോക്കി, എന്റെ നോട്ടപിശക് കൊണ്ടായിരിക്കാം സിറ്റൗട്ടിൽ നിന്നിരുന്നു ഒരു സുമുഖനും സുന്ദരിയായ പെണ്ണും എന്നെ നോക്കി ചിരിച്ചുംകൊണ്ട് വന്നു  ഞാൻ ഗിരി ഇവിടെ പുതിയതാണ്, ഇത് എന്റെ ഭാര്യ ദേവി,പെട്ടന്ന് അകത്തുനിന്നും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടുകൊണ്ട് ദേവി അകത്തേയ്ക്ക് പോയി... അകത്തു നിന്നും ദേവി ഉച്ചത്തിൽ പറഞ്ഞു ഗിരിയേട്ടാ മാളുവിനെ കൊണ്ടുവരാൻ ചെല്ലാൻ പറഞ്ഞിരിക്കുന്നു, അതുകേട്ട് ഗിരി ചിരിച്ചു കൊണ്ട് പറഞ്ഞു ഓ ആ മാളുവിനെ സമയത്തു കൊണ്ട് വന്നില്ലേൽ ഇവൾ ഇവിടെ കയർ പൊട്ടിക്കും അതും പറഞ്ഞു ഗിരി അകത്തേയ്ക്ക് പോയി... എന്റെ മനസിൽ ലഡ്ഡു പൊട്ടി,  മാളു അവൾ എങ്ങനെയായിരിക്കും ഞാൻ സ്വപ്നം കാണാൻ തുടങ്ങി.... പുറത്തെയ്ക്ക് വന്ന അമ്മ കണ്ടത് വായിൽ ബ്രഷും വച്ചു ഷോക്കേറ്റത് പോലെ നിൽക്കുന്ന എന്നെയാണ് മുന്നിൽ കണ്ട മൊന്ത എടുത്തു അമ്മ ഒറ്റയേറു മെസ്സിയ